ഇന്ധന വിലവർദ്ധനവ്. ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി
കാഞ്ഞിരപ്പള്ളി : അന്യായമായ ഇന്ധന വിലവർദ്ധനക്കെതിരെ യുവജന പ്രതിഷേധം.ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക, കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ്പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ കമ്മറ്റിയംഗം എം.എ റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി അജാസ് റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതോമസ്, ലിനു കെ. ജോൺ, ആസിഫ് എന്നിവർ പ്രസംഗിച്ചു.