കനത്ത മഴയെ തുടർന്ന് ഇളംകാട് ടോപ്പിൽ രണ്ടിടത്തായി ഉരുൾപൊട്ടൽ
മുണ്ടക്കയം : കനത്ത മഴയെ തുടർന്ന് ഇളംകാട് ടോപ്പിൽ രണ്ടിടത്തായി ഉരുൾപൊട്ടൽ. ഇളംകാട് ടോപ്പ്, 39 ആം ഭാഗത്തും , മ്ലാക്കര പ്രദേശത്തുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നേരത്തെ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രൂപപ്പെട്ട കൈവഴികളിലൂടെ ശക്തമായ ജലപ്രവാഹം ഉണ്ടായതിനെതുടർന്ന് പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത.
ഉരുൾപൊട്ടലിനെ തുടർന്ന് ആളപായങ്ങളോ, മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപകമായി കൃഷി നാശം ഉണ്ടായതായാണ് സൂചന.