കൂട്ടിക്കലിൽ ശുദ്ധജലക്ഷാമവും.കുടിവെള്ള പദ്ധതികളിൽ ഭൂരിഭാഗവും പ്രളയം തകർത്തു
കൂട്ടിക്കലിൽ ശുദ്ധജലക്ഷാമവും.കുടിവെള്ള പദ്ധതികളിൽ ഭൂരിഭാഗവും പ്രളയം തകർത്തു
കൂട്ടിക്കൽ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമവും രൂക്ഷം. പഞ്ചായത്തിന്റെ പരിധിയിൽ ഉണ്ടായിരുന്ന പതിനഞ്ചു ജലനിധി പദ്ധതികളിൽ പന്ത്രണ്ട് എണ്ണവും പ്രളയത്തിലും ഉരുൾപൊട്ടലിലും ചെളി കയറിയും പൈപ്പുകൾ നശിച്ചും പ്രവർത്തന രഹിതമായി. ഇതര മേഖലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം ജലനിധി പദ്ധതികളുടെ നവീകരണത്തിലും ശ്രദ്ധപതിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ജലനിധി പദ്ധതികളുടെ ഗ്രാമപഞ്ചായത്ത് തല കൂട്ടായ്മയായുടെ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ പറഞ്ഞു