മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കാൽപാദം മറ്റൊരാളുടേത്. പ്ലാപ്പള്ളി മേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും
കോട്ടയം: പ്ലാപ്പള്ളിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഇന്നലെ മറ്റൊരാളുടെ കാൽപ്പാദം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനിടെയാണ് കാൽപ്പത്തി കണ്ടെത്തിയത്. വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്തും.
പ്രദേശത്ത് മൃതദേഹം ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇന്ന് വീണ്ടും പ്ലാപ്പള്ളി മേഖലയിൽ തിരച്ചിൽ നടത്തും. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പ്ലാപ്പള്ളിയിൽ ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായി ഇരുപതോളം ഉരുൾ പൊട്ടലുകളാണ് ഉണ്ടായത്.
ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പമുണ്ടായ മൃതദേഹാവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയാണ് കാല്പാദം കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹവും കണ്ടെത്തിയെന്ന നിഗമനത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്
ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കൽ ജംഗ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്.