കാഞ്ഞിരപ്പള്ളി ആനക്കൽ പുത്തൻവീട്ടിൽ പി എ അബ്ദുൽമജീദ് (89)നിര്യാതനായി
കാഞ്ഞിരപ്പള്ളി ആനക്കൽ പുത്തൻവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി ലബ്ബയുടെ മകൻ പി എ അബ്ദുൽമജീദ് (89)നിര്യാതനായി .ഭാര്യ കാഞ്ഞിരപ്പള്ളി പറമ്പിൽ കുടുംബങ്ങo ഷെരീഫാ ബീവി. മക്കൾ :ഷമീം അലിയാർ, ഹിസ, നസീം, നിസാം, അബ്ദുൽ റഹീം. മരുമക്കൾ :അലിയാർ കേനിയ, നുഉമാൻ ചേനപ്പടി, താജുദ്ധീൻ കോട്ടയം, സുമ്മയ്യ ഈരാറ്റുപേട്ട, രഹിബ കോട്ടയം,
കബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി നൈനാരുപള്ളി സെൻട്രൽ ജമാഅത്തു ഖബർസ്ഥാനിൽ. ജമാഅത്തെ ഇസ്ലാമി അംഗം,ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം. കാഞ്ഞിരപ്പള്ളി പ്രാദേശിക അമീർ, ഇസ്ലാമിക് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് കമ്മിറ്റി അംഗം, മാനവ സൗഹൃദ വേദി പ്രസിഡണ്ട്, ഇസ്ലാമിക് മിഷൻ ചെയർമാൻ, ഖുർആൻ സ്റ്റഡി സെന്റർ ചെയർമാൻ, ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ആനക്കല്ല് എൽപി സ്കൂൾ അധ്യാപകൻ,എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. കോട്ടയം ജില്ലയിൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചു.