കണ്ണിമലയിൽ ഗഞ്ചാവുമായി ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
നിരോധിത മയക്കുമരുന്ന് പിടികൂടി
കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി , കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടന് എന്നിവരുടെ നിര്‍ദേശാനുസരണം നിരോധിത മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട LSD യും 40 ഗ്രാം കഞ്ചാവുമായി കണ്ണിമല ഉറുമ്പില്‍ പാലം ഭാഗത്ത് നിന്നും 1)എരുമേലി വടക്ക് വില്ലേജ് കണ്ണിമല കരയില്‍ ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടില്‍ അരുൺ മകന് ആൽബിൻ, 18 . 2) എരുമേലി വടക്ക് വില്ലേജ് കണ്ണിമല കരയില്‍ ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടില്‍ അരുൺ മകന് അലൻ, 20 3)എരുമേലി തെക്ക് വില്ലേജ് കനകപ്പലം കരയിൽ പൊരിയൻ മല ഭാഗത്ത് കൊച്ചുകങ്കോലിൽ വീട്ടില്‍ സുരേന്ദ്രൻ മകന് അനന്തഗോപൻ,(20) 4)കൂവപ്പള്ളി വില്ലേജ് കുറുവാമുഴി കരയിൽ അമ്പലവളവ് ഭാഗത്ത് കരിമ്പനക്കുന്നേൽ വീട്ടില്‍ ഷാജി മകന് അമൽ പൊന്നാച്ചൻ, (20) 5)ഇടക്കുന്നം വില്ലേജ് ടി കരയിൽ പള്ളിമുക്ക് ഭാഗത്ത് വാരിക്കാട്ട് വീട്ടില്‍ ശശിധരൻ മകന് കിരൺ എസ്,(23) 6)എരുമേലി തെക്ക് വില്ലേജ് എരുമേലി കരയിൽ പഴയചന്ത ഭാഗത്ത് ഈറക്കൽ വീട്ടില്‍ സെയ്ദ് മുഹമ്മദ് മകന് മുഹമ്മദ് ഷിബിൻ, (22) എന്നി 6 പേരെ മുണ്ടക്കയം പോലിസ് അറസ്റ്റ് ചെയ്തു