പാറത്തോട് പഞ്ചായത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം നടത്തി
പാറത്തോട് ഗ്രാമപഞ്ചായത്ത് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ
ഭാഗമായ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്ഘാടനം
2021 ഒക്ടോബർ 6 ബുധനാഴ്ച രാവിലെ 10 മണിക്ക് 17-ാം വാർഡ് മെമ്പറും
ക്ഷീരകർഷകയുമായ ശ്രീമതി ജിജി ഫിലിപ്പിന്റെ ഭവനത്തിൽ വച്ച് പാറത്തോട്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിക്കുട്ടി മഠത്തിനകം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ജോളിമടുക്കക്കുഴി, ശ്രീമതി വിമല ജോസഫ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു മോഹനൻ, വാർഡ് മെമ്പർമാരായ
ശ്രീ. സുജീലൻ, ശ്രീമതി ബീന ജോസഫ് എന്നിവർ പങ്കെടുത്തു