ഇളംകാട് കൊടുങ്ങയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ കോൺഗ്രസ് ആദരിച്ചു
ഇളംകാട്:
കൊടുങ്ങ ആറാം വാർഡിൽ 2021 SSLC, പ്ലസ് ടൂ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി മെമന്റോ നൽകി ആദരിച്ചു
വാർഡ് പ്രസിഡന്റ് ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.എൻ. വിനോദ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജിജോ കാരകാട്ടിൽ, അബ്ദു ആലസംപാട്ടിൽ, സഹകരണ ബാങ്ക് സർക്കിൾ യൂണിയൻ മെമ്പർ റെജി വാര്യമറ്റം, മണ്ഡലം വൈസ് പ്രസിഡന്റ് സുഹാസ് ,എന്നിവർ പങ്കെടുത്തു