പെരുവന്താനത്തും ചുഴുപ്പിലും റോഡിൽ മരം വീണു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി
ദേശീയപാത 183ൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
മുണ്ടക്കയം:ദേശീയപാത 183ൽ പെരുന്താനത്തിന് സമീപം ചുഴുപ്പിലും, കൊടുകുത്തിയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നാലു മണിയോടുകൂടി തുടങ്ങിയ അതി ശക്തമായ മഴയിലും കാറ്റിലുമാണ് മരങ്ങൾ കടപുഴകി വീണത്.
ചൂടു റോഡിൽ മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടു പലസ്ഥലത്തും മണ്ണിടിഞ്ഞിട്ടുണ്ട്
മരം വീണതിനെ തുടർന്ന് മണിക്കൂറുകളാണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത്
ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ റോഡ് ഗതാഗത യോഗ്യമാക്കി.