എ ഐ വൈ എഫ് കൂട്ടിക്കൽ മേഖലാ സമ്മേളനം നടന്നു
എഐവൈഎഫ് കൂട്ടിക്കൽ മേഖല സമ്മേളനം എന്തായാറിൽ നടന്നു. സിനിമ സീരിയൽ നടനും സി പി ഐ സഹയാത്രികനുമായ കിഷോർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
കോവിഡ് മാർഗ നിർദേശ പ്രകാരം 50 പ്രതിനിധികളെ ആണ് പങ്കെടുപ്പിച്ചത്.
സമ്മേളനത്തിൽ സിപിഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറി എൻ ജെ കുരിയകോസ്,
സിപിഐ കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റും എ ഐ വൈ എഫ്മു ണ്ടക്കയം മണ്ഡലം പ്രസിഡന്റ് ദിലീഷ് ദുവാകരൻ, എഐവൈഎഫ് മുണ്ടക്കയം മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർമാരായ രജനി സുധീർ, സിന്ധു മുരളി തുടങ്ങിയവർ സംസാരിച്ചു..
തുടർന്ന്
പുതിയ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു
ആൽബർട്ട് വലുമ്മേൽ (പ്രസിഡന്റ്) അഭിജിത്ത് വിശ്വനാഥ് (സെക്രട്ടറി ) അഞ്ജലി ജേക്കബ് ജോയിന്റ് (സെക്രട്ടറി ) റഫീഖ് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു..
11അംഗ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്.