കണ്ണിമല മഞ്ഞളരുവിയില്‍ കാട്ടാനയിറങ്ങി.അഞ്ഞൂറോളം വാഴകള്‍ നശിപ്പിച്ചു
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ 8 ആം വാർഡായ പാക്കാനത്ത്, മഞ്ഞളരുവി – പാക്കാനം റോഡിൽ മങ്കലത്ത്കരോട്ട് സ്കറിയാ തോമസിന്റെ പുരയിടത്തിലെ 500 ഓളം കുലക്കാറായ വാഴകളും, 5 ഓളം റബ്ബർ തൈകളുമാണ് കാട്ടാന നശിപ്പിച്ചത്. സമീപത്തുള്ള ശബരിമല വനത്തിൽ നിന്നുമാണ് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ 5 ദിവസങ്ങളായി കാട്ടാനകൾ വിള നശിപ്പിക്കുകയാണ് എന്നും വനപാലകർ ഇത്തരം അക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നടപടിക സ്വീകരിക്കണമെന്നും സ്കറിയാ തോമസ് ആവശ്യപ്പെട്ടു. https://youtu.be/o8F0DvBme24