കൂട്ടിക്കലിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ റാങ്ക് ജേതാക്കളെയും എ പ്ലസ് വിജയികളെയും ആദരിച്ചു
റാങ്ക് ജേതാക്കളെയും എ പ്ലസ് വിജയികളെയും ആദരിച്ചു
കൂട്ടിക്കൽ: കോൺഗ്രസ്,യൂത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എംജി സർവകലാശാല റാങ്ക് ജേതാക്കളായ അമൃത കെ അനിൽ, അമൃത പി അനിൽ, എന്നിവരെയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വിജയികളെയും ആന്റോ ആന്റണി എംപി ആദരിച്ചു. വിനോദ് കെ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോമോൻ ഐക്കര, ഷിയാദ് കൂട്ടിക്കൽ,വി എം ജോസഫ്, അൻസാരി മഠത്തിൽ,സി സി ജോയ്, ജിജോ കാരക്കാട്, ജോസ് ഇടമന, കെ ആർ രാജി,ഷമീർ കെ പി,മായ ജയേഷ്, സൗമ്യ ഷമീർ,സുഷമ സാബു,നിയാസ് പാറയിൽപുരയിടം ശിവദാസ് പിജി, ശരൺ ബാബു തുടങ്ങിയവർ സംസാരിച്ചു,