ഓപ്പറേഷൻ പി ഹണ്ട് , കോട്ടയം ജില്ലയിൽ വ്യാപക റെയ്‌ഡ്
ഓപ്പറേഷൻ പി ഹണ്ട് , കോട്ടയം ജില്ലയിൽ വ്യാപക റെയ്‌ഡ്
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു .
കോട്ടയം ജില്ലാപോലീസ് മേധാവി ഡി.ശില്പ ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം നടന്ന റെയ്‌ഡിൽ അൻപതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും രണ്ടു പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു .
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഓ മാർക്ക് ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു .
വരുംദിവസങ്ങളിലും കുട്ടികൾക്കെതിരെയുള്ള അശ്ളീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. പ്രസ്തുത
റെയ്‌ഡിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ, ജില്ലയിലെ സബ് ഡിവിഷൻ ഡി.വൈ.എസ്.പി മാർ , എസ്.എച്ച്.ഓ മാർ എന്നിവർ പങ്കെടുത്തു.