മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട.2.2 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
എരുമേലി: എരുമേലി എക്സൈസ് റേഞ്ച് അസ്സി: എക്സൈസ് ഇൻസ്പെക്ടർ ജി ഫെമിൻ്റ നേതൃത്വത്തിൽ മുണ്ടക്കയം പുത്തൻചന്തയ്ക്ക് സമീപത്തുനിന്നും 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുത്തൻചന്തയിൽ നടന്ന പരിശോധനയിൽ തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര ,സെൽവി, കാന്തി എന്നിവരെ അറസ്റ്റ് ചെയ്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സി ആർ രമേശ്, പി എസ്ഷി നോ സിഇഒമാരായ ടിപി തോമസ്, ദീപു ബാലകൃഷ്ൺ, ഇപ്പൻ മാത്യു, ടി എ സമീർ ,എം എസ്ഹാം ലെറ്റ്, കെ എസ്സ്തീ ഷ് ,KVപ്രശോഭ്, രവിശങ്കർ, W CE0 മാരായ ആര്യാപ്രകാശ്, സിബി ഡ്രൈവർ ദിപിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു