മുരിക്കുംവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ആന്റ്് ലൈബ്രറിയുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച
മുണ്ടക്കയം:മുരിക്കുംവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ മുതല്‍ മുടക്കി പണിയുന്ന ഹയര്‍സെക്കന്‍ഡറി ലാബ് ആന്റ്് ലൈബ്രറിയുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച 10 30 ന് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് പുഷ്പ മണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, പ്രദീപ് പി കകെ , കെ എന്‍ സോമരാജന്‍,സിജു കൈതമറ്റം എന്നിവര്‍ സംസാരിക്കും