വണ്ടൻപതാലിൽ പലചരക്ക് കടയിലെ മോഷണം പ്രായ പൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ.
“മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്ക് കടയിലെ മോഷണം; പ്രായ പൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ. വണ്ടൻപതാൽ, ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്ക് കടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മോഷണത്തിലാണ് സമീപത്തെ കോളനി നിവാസികളായ 15 വയസുള്ള രണ്ടു പേർ അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ 15 കാരൻ കുറച്ചു നാളുകളായി കോളനിയിലെ ബന്ധു വീട്ടിൽ താമസിച്ചു വരികയായിരുന്നു’ കോളനി നിവാസിയായ മറ്റൊരു 15 കാരനുമായി ചങ്ങാത്തത്തിലായ ഇരുവരും ചേർന്നാണ് മോഷണം നടത്തിയത്. രാത്രി 11.30 ന് കടയുടെ ഓടിളക്കി അകത്തു കടന്ന കുട്ടികളളൻമാർ കടയിലുണ്ടായിരുന്ന 5000 രുപ കൈക്കലാക്കി. കൂടാതെ വിൽപ്പനയ്ക്കു വച്ചിരുന്ന കാശുവണ്ടി, ഹോർലിക്സ്, ബേക്കറി ഐറ്റംസ്, കുട്ടികൾക്കുളള ഭക്ഷണ സാധനങ്ങൾ എന്നിവയടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും കവർന്നിരുന്നു. ഇത് മുണ്ടക്കയം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ഇതിനിടയിൽ മുണ്ടക്കയം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കു ശ്രമിക്കുന്ന വിവരം വ്യാപാരികൾ അജി മുൽ നെ അറിയിച്ചു.. കൈയ്യോടെ പിടികൂടിയ കുട്ടികളളൻമാരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു