ആരേപ്പറ്റിയും എന്തും പറയാനുള്ള ലൈസന്‍സാണോ വൈദികപട്ടം.ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്തീയ വിഭാഗം.ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍.
കോട്ടയം: പാല ബിഷപ്പിനെ തള്ളി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി ലൗ ജിഹാദ് പുതിയ കാര്യമല്ലന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് സംബന്ധിച്ച് താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.താന്‍ വെളിപ്പെടുത്തിയപ്പോള്‍ തന്നെ വര്‍ഗീയവാദി ആക്കി .ക്രിസ്തീയ വിഭാഗമാണ് കൂടുതല്‍ മതംമാറ്റം നടത്തുന്നത് .മതം മാറ്റം സംബന്ധിച്ച് ന്യൂനപക്ഷം പറയുമ്പോള്‍ ദേശീയ വാദികളും, ഭൂരിപക്ഷം പറയുമ്പോള്‍ വര്‍ഗീയവാദിയും ആയി ചിത്രീകരിക്കുന്നു.സീനിയറായ വൈദികന്റെ ഭാഗത്തുനിന്നും ആണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്.
ആരെപ്പറ്റിയും എന്തും പറയാനുള്ള ലൈസന്‍സ് ആണോ വൈദിക പട്ടം.മറ്റാരെയെങ്കിലും കുറച്ചു വൈദികര്‍ പറഞ്ഞിരുന്നെങ്കില്‍ തല കാണില്ലായിരുന്നു.തന്റെ കണ്ണിലെ കോല്‍ എടുത്തു കളഞ്ഞിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് കളയാന്‍എന്നും വെള്ളപ്പള്ളി.വിഷം നിറഞ്ഞ പരാമര്‍ശമാണ് ഫാദര്‍ റോയ് നടത്തിയത്.മയക്കുമരുന്നിന്റ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല.ഒരു ഭാഗത്തെ മാത്രം അതിന്റെ പേരില്‍ പറയുന്നത് ശരിയല്ല.നാട്ടിലെ സ്‌കൂളുകളിലും കോളേജുകളിലും പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ട്.
മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലന്നും വെള്ളപ്പള്ളി