മുണ്ടക്കയം ഇളംകാട്ടില്‍ വീട്ടമ്മയെ പീഡിപ്പിക്കുവാന്‍ ശ്രമം.പാറമടതൊഴിലാളിയെ അറസ്റ്റ് ചെയ്തു
മുണ്ടക്കയം ഇളംകാട്ടില്‍ വീട്ടമ്മയെ പീഡിപ്പിക്കുവാന്‍ ശ്രമം.പാറമടതൊഴിലാളിയെ അറസ്റ്റ് ചെയ്തു.
മുണ്ടക്കയം: കൂട്ടിക്കല്‍ ഇളങ്കാട്ടില്‍ അമ്പത്തൊന്‍പതുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39) യെ മുണ്ടക്കയം പോലീസ് പിടികൂടി. സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചലില്‍ പിടികൂടുകയായിരുന്നു
നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ കൂടി സംഘം ചെയ്ത് തിരച്ചില്‍ പങ്കെടുക്കുകയായിരുന്നു. അതിനിടെയാണ് സംഭവം നടന്നതിനു താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ പ്രതി ഒളിച്ചിരുന്നത്. നാട്ടുകാരും പോലീസും സംഘം ചേര്‍ന്ന് ഇയാളെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടുകൂടി പരാതിക്കാരി കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് എത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
വീട്ടിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും വീട്ടമ്മ ഇത് എതിര്‍ത്തതോടെ പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. സ്ത്രീ വഴുതിമാറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനു സമ്മതിച്ചാല്‍ പണം നല്‍കാമെന്നും പ്രതിയായ ഉണ്ണി സ്ത്രീയോട് പറഞ്ഞു. ഇതോടെ ബഹളം വച്ച് സ്ത്രീ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതിയായ ഉണ്ണി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ തന്നെ ഇയാള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു തുടര്‍ന്നാണ് പൊലീസും നാട്ടുകാര്‍ക്കൊപ്പം സംഘം ചേര്‍ന്ന് പരിശോധന നടത്തിയത്.
അറസ്റ്റ് ചെയ്തശേഷം പോലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. അവിടെയും നഴ്‌സുമാരോട് ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായി പോലീസ് പറയുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരോടും ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ ഭാര്യയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.