ദേശീയ സീനിയർ വടംവലി ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനവുമായ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ്

ദേശീയ സീനിയർ വടംവലി ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനവുമായ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ്

കാഞ്ഞിരപ്പള്ളി – രാജസ്ഥാനിലെ നോഖയിൽ വച്ച് നടന്ന ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം 640 കിലോ ക്യാറ്റഗറിയിൽ രണ്ടാം സ്‌ഥാനം നേടിയ കേരളം ടീമിൽ അംഗമായിരുന്നു ആകാശ് എം വി. മൂന്നാം തവണയാണ് കേരളം ദേശീയ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടം കെവരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷത്തെ വിജയികളായ കേരള ടീമിലും അംഗമായിരുന്നു ഈ കായികതാരം. മഹാത്മാ ഗാന്ധി സർവകലാശാല ടീം അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .വെള്ളി മെഡൽ നേട്ടത്തിലൂടെ നാടിനും കോളേജിനും അഭിമാനമായി മാറിയ ആകാശ് പൊൻകുന്നം വട്ടകാവുങ്കൽ മനോജ് ശ്രീദേവി ദമ്പതികളുടെ മകനാണ് .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page