പാറത്തോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
ലൈഫ് ഭവനപദ്ധതി – താക്കോല്‍ദാനം നിര്വ്വഹിച്ചു.
പാറത്തോട് :സംസ്ഥാനസര്‍ക്കാരിന്‍റെ 100ദിന കര്‍മ്മ പദ്ധതിയോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ പണി പൂര്‍ത്തിയാക്കിയ കൃഷ്ണചന്ദ്രിക, ബദ് ലേഹം എന്നയാളുടെ വീടിന്‍റെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രിസഡന്‍റ് ശ്രീ.ജോണിക്കുട്ടി ഏബ്രാഹം നിര്‍വ്വഹിച്ചു. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 50 ഓളം കുടുംബങ്ങള്‍ക്ക് വീടും, സ്ഥലവും നല്‍കുകയും, വീടുകളുടെ പണികള്‍ പൂര്‍ത്തിയാവുകയും ചെയതിട്ടുണ്ട്. ഗൃഹപ്രവേശനചടങ്ങില്‍ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ്,ജോളി മടുക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു മോഹനന്‍ , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, ഷേര്‍ലി വര്‍ഗീസ്,വിജയമ്മ വിജയലാല്‍, മെമ്പര്‍മാരായ കെ.പി സുജീലന്‍,ജിജി ഫിലിപ്പ്, രാജന്‍ റ്റി., സോഫി ജോസഫ്, ആന്‍റണി ജോസഫ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ, ഷാലിമ്മ ജെയിംസ്, വി.ഇ.ഒ മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു