നാരകംപുഴയിൽ സാമൂഹ്യ വിരുദ്ധശല്യമെന്ന് പരാതി
സാമൂഹ്യ വിരുദ്ധ ശല്യം അധികാരികൾ നടപടിയെടുക്കണം
കൊക്കയാർ:നാരകംപുഴ മേഖലയിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിച്ചു. നാരകംപുഴയിലെ അക്ഷയ ജംഗ്ഷൻ, വില്ലേജ് ഓഫീസ് പടി, യൂണിയൻ ബാങ്ക് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടം ചേർന്നുള്ള പരസ്യ മദ്യപാനവും മാക്കോച്ചി വള്ളിയാംതടം ഭാഗത്തു വിദ്യാർത്ഥികൾ ഉൾപ്പടെ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് ഇരുട്ടിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയും അനധികൃതമായി മണൽ വാരി വിറ്റ് ഇതിനായി പണം കണ്ടെത്തുകയുമാണ്. അധികാരികൾ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷാഹുൽ പാറക്കല്ലിന്റെ അധ്യക്ഷതയിൽ അയൂബ്ഖാൻ കട്ടപ്ലാക്കൽ, മാത്യു കമ്പിയിൽ, പരീത്ഖാൻ കറുത്തോരുവീട് ആൽവിൻ ഫിലിപ്പ്, പി. കെ. കോശി തുടങ്ങിയവർ സംസാരിച്ചു.