കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി

കോട്ടയം: പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ
പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി റീജിയണൽ
ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ
ഇൻസ്പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ
ഇൻസെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ
വരുന്നവരിൽ നിന്നും ഡ്രൈവിംഗ് സ്കൂൾ
നടത്തുന്ന എജന്റുമാർ മുഖേന വ്യാപകമായി
കൈക്കൂലി വാങ്ങുന്നുവെന്നും മറ്റം ലഭിച്ച രഹസ്യ
വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ
മിന്നൽ പരിശോധനയിൽ മോട്ടോർ വെഹിക്കിൾ
ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി.
ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ
മിന്നൽ പരിശോധനയിൽ പൊൻകുന്നം പാല
ഹൈവേ റോഡിൽ പഴയ റീജിയണൽ
ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ച് (അട്ടിക്കൽ
ജംഗ്ഷൻ) അസിസ്റ്റന്റ് മൊട്ടോർ വെഹിക്കിൾ
ഇൻസെക്ടർ ശ്രീജിത്ത് സുകുമാരൻ ആർ ടി
ഒഏജന്റ് അബ്ദുൾ സമദിന്റെ കൈയ്യിൽ നിന്നും
കൈക്കൂലി പണമായ 6,850/- രൂപ കൈപ്പറ്റുന്ന
സമയത്ത് പിൻതുടർന്നു വന്നിരുന്ന വിജിലൻസ്
സംഘം പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ
തുക കണ്ടെടുത്ത് ബന്തവസ്സിലെടുത്തു. ശ്രീജിത്ത്,
ഇന്നേ ദിവസം Personal Cash declaration list-ൽ
350/- രൂപ മാത്രമാണ്
രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി.
തുടർന്ന് കാഞ്ഞിരപ്പള്ളി റീജിയണൽ

തുടർന്ന് കാഞ്ഞിരപ്പള്ളി റീജിയണൽ
ട്രാൻസ്പോർട്ട് ഓഫീസിലെത്തി പരിശോധന
നടത്തിയതിൽ & ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന
ഏജന്റ് നിയാസിന്റെ പക്കൽ നിന്നും കണക്കിൽ
പെടാത്ത 3,600/- രൂപയും ടിയാൻ മുഖേന രജിസ്റ്റർ
ചെയ്ത 54 വാഹനങ്ങളുടെ നമ്പരും ഓരൊ
നമ്പരിനും നേരെ 50 രൂപാ വീതം രേഖപ്പെടുത്തിയ
ഒരു ലിസ്റ്റും കണ്ടെടുക്കുകയും ടിയാനോട്
തിരക്കിയതിൽ ഓരോ പൂതിയ വാഹനങ്ങൾ
രജിസ്റ്റർ ചെയ്യുന്നതിനും 50/- രൂപ വീതം
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സെക്ഷൻ
ക്ലർക്കുമാർക്ക് നൽകണെന്നും ആയതിലേയ്ക്ക് ടി
ഓഫീസിലെ ഉദ്യോഗസ്ഥർ നൽകിയ ലിസ്റ്റാണെന്നും
പറഞ്ഞിട്ടുള്ളതാണ്. ടി തുകയും വിജിലൻസ്
സംഘം ബന്തവസ്സിലെടുത്തു.
കാഞ്ഞിരപ്പള്ളി റീജിയണൽ ട്രാൻസ്പോർട്ട്
ഓഫീസിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി
ആക്ഷേപങ്ങൾ ഉണ്ടായിരുന്നതും ഉദ്യോഗസ്ഥർ
വിജിലൻസിന്റെ
നിരീക്ഷണത്തിലായിരുന്നതുമാണ്.
ടി ഉദ്യോഗസ്ഥർ കൈക്കൂലി പണം
കൈപ്പറ്റുന്നതിന്റെ വീഡിയോ ദൃശ്യം വിജിലൻസ്
സംഘം പകർത്തിയിട്ടുള്ളതാണ്. വിജിലൻസ്
ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
വി.എ.സി.ബി. കിഴക്കൻ മേഖല കോട്ടയം, പോലീസ്
സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ
നിർദ്ദേശാനുസരണമാണ് മിന്നൽ പരിശോധന
നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page