എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ സാമൂഹ്യവിരുദ്ധർ അറവു മാലിന്യം തള്ളി
എരുമേലി :എരുമേലി അസംപ്ഷൻ
ഫൊറോനാ പള്ളി സെമിത്തേരിയിൽ ഇന്നലെ
രാത്രി സാമൂഹ്യവിരുദ്ധർ അറവു മാലിന്യം തള്ളി
.സംഭവത്തിൽ വിശ്വാസ സമൂഹം കടുത്ത
പ്രതിഷേധം രേഖപ്പെടുത്തി .പള്ളിക്കമ്മറ്റിയുടെ
പരാതിയെ തുടർന്ന് എരുമേലി പോലീസ്
അന്വേഷണം ആരംഭിച്ചു .
ഇന്ന് രാവിലെ സെമിത്തേരിയിലെത്തിയ
വിശ്വാസികളാണ് അറവു മാലിന്യം
തള്ളിയതായി കണ്ടത്.തുടർന്ന് ഫൊറോനാ
വികാരി റെവ.ഫാ.വർഗീസ് പുതുപ്പറമ്പിൽ
എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ്
എം ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു .
എസ് ഐ സതീശന്റെ നെത്ര്വതത്തിൽ
പോലീസ് സെമിത്തേരിയിൽ എത്തി
തെളിവെടുത്തു .രാത്രിയിൽ പട്രോളിംഗും
അന്വേഷണവും നടത്തുമെന്ന് എസ് എച് ഓ
മനോജ് എം അറിയിച്ചു. സമീപത്തെ സി സി ടി
വി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം
നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.