മുണ്ടക്കയത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
മുണ്ടക്കയത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ വിജേഷ് (24) ഏറ്റുമാനൂർ തേലക്കര ഷെഫിൻ (22) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം 17 വയസ്സുള്ള പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയിരുന്നു ഈ പരാതിയിന്മേലാണ് അറസ്റ്റ്. വിജേഷ് പെൺകുട്ടിയുമായി പോവുകയും ഷെഫിന്റെ സംരക്ഷണയിൽ കഴിയുമായിരുന്നു. വിജേഷ് മുമ്പ് പോസ്കോ കേസിൽ അറസ്റ്റിലായിട്ടുണ്ട് പ്രതിയെ സഹായിച്ച ഷെഫിൻ കൊലപാതക ശ്രമ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. സി ഐ എ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മനോജ്, റോബിൻ ജോഷി ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്